| |
1950 ജൂലൈ 15-ന് മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി. മാതാവ് ആമിന. പുലത്ത് പ്രൈമറി സ്കൂള്‍, കാരകുന്ന് എ.യു.പി സ്കൂള്‍, മഞ്ചേരി ഗവ. ഹൈസ്കൂള്‍, ഫറൂഖ് റൌദതുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം ഹൈസ്കൂളിലും എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്കൂളിലും അധ്യാപകനായിരുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭയിലും കേരള കുടിയാലോചന സമിതിയിലും അംഗമായതോടൊപ്പം കേരള അസിസ്റന്റ് അമീര്‍, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ അറുപത്തിയാറ് കൃതികളുടെ കര്‍ത്താവാണ്. ഏറ്റവും മികച്ച രചനക്കുള്ള അഞ്ച് അവാര്‍ഡുകള്‍ നേടിയിട്ടുണട്. ഭാര്യ: ആമിന ഉമ്മു അയ്മന്‍. മക്കള്‍: അനീസ് മുഹമ്മദ്, ഡോ. അലീഫ് മുഹമ്മദ്, ഡോ. ബാസിമ, അയ്മന്‍ മുഹമ്മദ്.
|
|