..:: In the name of Allah, Most Gracious, Most Merciful :: Welcome to Quran Lalithasaram Malayalam website ::..
 
 









വാണിദാസ് എളയാവൂര്

 

1935 ജൂണ്‍ 4-ന് കണ്ണൂര്‍ ജില്ലയിലെ എളയാവൂര്‍ ഗ്രാമത്തില്‍ ജനിച്ചു. പിതാവ്: എം.വി. കൃഷ്ണന്‍ നമ്പ്യാര്‍. മാതാവ്: പടിഞ്ഞാറേ വീട്ടില്‍ അമ്മാളുഅമ്മ. 36 വര്‍ഷത്തെ അധ്യാപനത്തിനുശേഷം കൂടാളി ഹൈസ്കൂളില്‍നിന്ന് വിരമിച്ചു. വിശിഷ്ടാധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു. സംഗം വാരിക, താളം ത്രൈമാസിക, സോഷ്യലിസ്റ് വ്യൂ സായാഹ്ന ദിനപത്രം എന്നിവയുടെ പത്രാധിപരായിരുന്നു. ചിലമ്പൊലി, ചന്ദനത്തൈലം, കഥപറയുന്ന കോലത്തുനാട്, കഥചൊരിയും നാട്, കഥകളുറങ്ങുന്ന കടലോരം, കഥകളുടെ നാട്, വിചാരമേഖല, പ്രവാചകകഥകള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളുമായി ഉറ്റ ബന്ധം. രചനയില്‍ ഒരനുശീലനം എന്ന പ്രബന്ധത്തിന് എന്‍.സി.ഇ.ആര്‍.ടിയുടെയും ഏകകബോധിനി എന്ന ഗ്രന്ഥത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെയും ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം എന്ന കൃതിക്ക് തിരുവനന്തരപുരം മുസ്ലിം അസോസിയേഷന്റെയും അവാര്‍ഡ് ലഭിച്ചു. ഭാര്യ: കെ.എം. യശോദ. മക്കള്‍: അമര്‍നാഥ്, അജിത് കുമാര്‍, യശോധരന്‍, ധര്‍മേന്ദ്രന്‍. വാണിദാസ് എളയാവൂര് തൂലികാനാമം. ശരിയായ പേര് ഗംഗാധരന്‍ നമ്പ്യാര്‍ പി.വി. വിലാസം: കൃഷ്ണപുരം, എളായാവൂര്‍, കണ്ണൂര്‍- 690 594

 
       
©www.lalithasaram.net