അധ്യായം: ഖുര്‍ആനില്‍ ആകെ 114 അധ്യായമാണുള്ളത്. സാങ്കേതിക ഭാഷയില്‍ ഇതിന് 'സൂറത്ത്' എന്നാണ് പറയുക. ഏറ്റവും വലിയ അധ്യായം രണടാമത്തേതും ചെറുത് നൂറ്റി എട്ടാമത്തേതുമാണ്. 46 മുതല്‍ അവസാനം വരെയുള്ള അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. പ്രാരംഭ പ്രാര്‍ഥന എന്ന നിലയില്‍ സൂറതുല്‍ ഫാതിഹയും ആദ്യത്തില്‍ ചേര്‍ത്തിട്ടുണട്.
അധ്യായങ്ങളുടെ വിഭജനവും പേരുമെല്ലാം ദൈവികമാണ്. പേരുകള്‍ക്ക് ഉള്ളടക്കവുമായി വിഷയപരമായ ബന്ധമുണടാകണമെന്നില്ല. അധ്യായത്തില്‍ വന്ന ഏതെങ്കിലും പദമോ വിഷയമോ ആയി എന്തെങ്കിലും ബന്ധമുണടാകുമെന്നേയുള്ളൂ.
അവതരണം: പ്രവാചകത്വത്തിനുശേഷം മുഹമ്മദ് നബി തിരുമേനി പതിമൂന്നു വര്‍ഷം മക്കയിലും പത്തുവര്‍ഷം മദീനയിലുമാണല്ലോ താമസിച്ചത്. മദീനയാത്രക്കുമുമ്പുള്ള അധ്യായങ്ങള്‍ മക്കയില്‍ അവതരിച്ചവയായും ശേഷമുള്ളവ മദീനയില്‍ അവതരിച്ചവയായും ഗണിക്കപ്പെടുന്നു. അവതരണം എവിടെയാണുണടായതെന്ന് ഓരോ അധ്യായത്തിന്റെയും ആരംഭത്തില്‍ കാണിച്ചിട്ടുണട്.
സൂക്തം: ഓരോ അധ്യായത്തിലെയും വാക്യങ്ങള്‍ നമ്പറിട്ട് വേര്‍തിരിച്ചിട്ടുണട്. ഈ വാക്യങ്ങള്‍ക്ക് സൂക്തമെന്നാണ് പറയുക. സാങ്കേതിക ഭാഷയില്‍ 'ആയത്ത്'. സൂക്തങ്ങളുടെ വേര്‍തിരിവും ദൈവികമാണ്. അത്യാവശ്യ സ്ഥലങ്ങളിലൊഴികെ ഓരോ സൂക്തവും ഓരോ ഖണ്ഡികയായാണ് ചേര്‍ത്തിട്ടുള്ളത്.
|